31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu കോതമംഗലം തീര്‍ത്ഥാടന രഥ പ്രയാണത്തിന് പെങ്ങാമുക്കില്‍ സ്വീകരണം നല്‍കി

കോതമംഗലം തീര്‍ത്ഥാടന രഥ പ്രയാണത്തിന് പെങ്ങാമുക്കില്‍ സ്വീകരണം നല്‍കി

108

കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവായുടെ 339-ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് തലശ്ശേരി കടപ്പറത്തു നിന്നും ആരംഭിച്ച തീര്‍ത്ഥാടന രഥ പ്രയാണത്തിന് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയില്‍ സ്വീകരണം നല്‍കി. പരിശുദ്ധ ബാവായുടെ ഛായ ചിത്രം വഹിച്ചുള്ള രഥത്തില്‍ വികാരി ഫാ. ബേസില്‍ കൊല്ലാര്‍മാലി ഹാരം അണിയിച്ചു. തുടര്‍ന്ന് പള്ളിയില്‍ ധൂപപ്രാര്‍ത്ഥന നടത്തി. സ്വീകരണത്തിന് കൈക്കാരന്‍ സോജന്‍ കെ ജെ, സെക്രട്ടറി രാജീവ് പി ഡേവിഡ്, ജോ. സെക്രട്ടറി ജിജോ ജോര്‍ജ്ജ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!