വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സഹകരണ വാരാഘോഷം ആരംഭിച്ചു

 

ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഹെഡ് ഓഫീസില്‍ സഹകരണ പതാക ഉയര്‍ത്തി. സെക്രട്ടറി എം ഡി ജോസഫ് സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ സണ്ണി പുലിക്കോട്ടില്‍, സണ്ണി വടക്കന്‍, സജീഷ് വിജയന്‍, രവി വട്ടം പറമ്പില്‍, ഷൈനി ഫ്രാന്‍സിസ്,പ്രേമ പുരുഷോത്തമന്‍, സരസ്വതി സിദ്ധാര്‍ത്ഥന്‍, 12 വാര്‍ഡ് മെമ്പര്‍ സൈമണ്‍ സി ഡി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.. ബാങ്കിലെ ജീവനക്കാര്‍,സഹകാരികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.സഹകരണ വാരാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ പ്രഭാഷണം നടത്തി.

 

ADVERTISEMENT
Malaya Image 1

Post 3 Image