27.4 C
Kunnamkulam
Sunday, September 27, 2026
Home Bureaus Velur തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികക്ക് പരിക്ക്

തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികക്ക് പരിക്ക്

243

തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികക്ക് പരിക്ക്. വേലൂര്‍ ആര്‍ എസ് ആര്‍ വി ഹൈസ്‌കൂളിന് മുന്നിലാണ് അപകടം നടന്നത്. വേലൂര്‍ അമ്പലവട്ടത്ത് താമസിക്കുന്ന ഊരു പറമ്പില്‍ ഗിരീഷിന്റെ ഭാര്യ ഐശ്വര്യ (28) ക്കാണ് പരിക്കേറ്റത്. കേച്ചേരിയില്‍ നിന്ന് ആക്ട്‌സ് പ്രവര്‍ത്തകര്‍ എത്തി ആംബുലന്‍സില്‍ ദയാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു്. പരിക്ക് സാരമുള്ളതല്ല. വേലൂരില്‍ ഹൈസ്‌കൂള്‍ പരിസരത്ത് തെരുവുനായയുടെ ശല്യം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും തെരുവ് നായ്ക്കള്‍ ദുരിതം വിതക്കുകയാണ്.

ADVERTISEMENT
error: Content is protected !!