24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery വെള്ളം ഒഴുകി പോകാന്‍ തടസ്സമായിരുന്ന ചണ്ടിയും കുളവാഴകളും നീക്കം ചെയ്തു

വെള്ളം ഒഴുകി പോകാന്‍ തടസ്സമായിരുന്ന ചണ്ടിയും കുളവാഴകളും നീക്കം ചെയ്തു

വെള്ളം ഒഴുകി പോകാന്‍ തടസ്സമായിരുന്ന ചണ്ടിയും കുളവാഴകളും നാട്ടുകാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. എളവള്ളി പഞ്ചായത്തിലെ മണിച്ചാല്‍ പരിസരത്ത് ഒഴുകിയെത്തിയ വെള്ളത്തിന് തടസ്സമായി നിന്നിരുന്ന ചണ്ടിയും, കുളവാഴകളുമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയ്‌ക്കൊപ്പം ഡാം തുറന്ന് വിട്ടതും മണിച്ചാല്‍ വഴി കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നതിന് കാരണമായിരുന്നു. എന്നാല്‍ ചണ്ടിയും കുളവാഴകളും നിറഞ്ഞ് കിടന്നിരുന്നതിനാല്‍ ഒഴുക്ക് തടസ്സപ്പെടുന്ന സാഹചര്യമായിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ ചണ്ടിയും കുളവാഴകളും നീക്കം ചെയ്തത്.

ADVERTISEMENT
error: Content is protected !!