പുന്നയൂര്‍ക്കുളത്ത് തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 27 പേര്‍ക്കെതിരെ കേസ്, 16 പേരെ അറസ്റ്റു ചെയ്തു. 6 പേര്‍ റിമാന്‍ഡില്‍. കിഴക്കേ ചെറായിയില്‍ എല്‍ഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ക്ലബിനു മുന്നില്‍ ഗുണ്ട് പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റ കേസില്‍ സിപിഎം പ്രവര്‍ത്തകരായ കിഴക്കേ ചെറായി വടക്കത്ത് യൂനസ് (46), തച്ചിയില്‍ രാഹുല്‍ (24), ഷാരോണ്‍ (19), ബിജെപി പ്രവര്‍ത്തകരായ കുറ്റികാട്ടില്‍ രഞ്ജിത്ത് (29), സൂരജ് (43), കൊളത്തേരി ധനീഷ് (35) എന്നിവരെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇരു വിഭാഗങ്ങളില്‍ നിന്നുമായി 17 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആഹ്ലാദപ്രകടനവുമായി വന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകര്‍ത്ത കേസിലും, യുഡിഎഫ് സ്ഥാനനാര്‍ഥിയുടെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം അനുഭാവികളുടെ മാവിന്‍ചുവട് ചെന്താര ക്ലബിന്റെ ജനല്‍ ചില്ല് എറിഞ്ഞു പൊട്ടിച്ചെന്ന കേസിലും 5 പേരെ വീതം അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.



