25.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Erumapetty വേലൂർ തലക്കോട്ടുകരയിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു

വേലൂർ തലക്കോട്ടുകരയിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു

വേലൂർ തലക്കോട്ടുകരയിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. തലക്കോട്ടുക്കര സദേശി മമ്മസ്രായില്ലത്ത് 30 വയസുള്ള റിയാസിനെയാണ് ഇൻസ്പെക്ടർ ലൈജുമോൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇയാളുടെ കൂട്ട് പ്രതി വേലൂർ സ്വദേശി സാജൻ ഓടി രക്ഷപ്പെട്ടു.വ്യാഴാഴ്ച രാത്രി 10 മണിയോടെ തലക്കോട്ടുക്കരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന് സമീപം വെച്ചാണ് റിയാസ് പിടിയിലായത്.തലക്കോട്ടുക്കരയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവിൻ്റെ ഉപയോഗവും വിൽപ്പനയും വൻതോതിൽ നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മേഖലയിൽ പോലീസ് പരിശോധന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്.  എസ്.ഐ യു.മഹേഷ്, എ.എസ്.ഐ ഓമന, ഗ്രേയ്ഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, യൂസഫ്, സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്, ജിതേഷ്, പ്രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!