സിവില്‍ സര്‍വീസ് പ്രാരംഭ പരീക്ഷയില്‍ യോഗ്യത നേടിയ ചാലിശ്ശേരി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.രാജേശ്വരിയെ അനുമോദിച്ചു

46

സിവില്‍ സര്‍വീസ് പ്രാരംഭ പരീക്ഷയില്‍ യോഗ്യത നേടിയ ചാലിശ്ശേരി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.രാജേശ്വരിയെ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതിയിലെ യു.ഡി.എഫ്.അംഗങ്ങള്‍ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ, വൈസ് പ്രസിഡന്റ് സാഹിറാ ഖാദര്‍, മറ്റ് യു.ഡി.എഫ്. അംഗങ്ങളും ശനിയാഴ്ച വില്ലേജില്‍ ഓഫീസില്‍ നേരിട്ട് എത്തി മൊമെന്റോ നല്‍കിയാണ് അനുമോദിച്ചത്. ഓള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സബ്ബ് ജില്ല സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടോം.എ.ജോര്‍ജും മൊമെന്റോ നല്‍കി രാജേശ്വരിയെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാഹിറ ഖാദര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ പുളിയഞ്ഞാലില്‍, പഞ്ചായത്ത് അംഗങ്ങളായ റംല വീരാന്‍കുട്ടി, ഷഹന അലി, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവശ്ശേരി, വില്ലേജ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്‍.ആര്‍.വിന്നി, വില്ലേജ് അസിസ്റ്റന്റ് എം.എസ്.സൂര്യ എന്നിവര്‍ പങ്കെടുത്തു.