30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu വ്യാപാരി വ്യവസായി ഏകോപന സമിതി പദ്ധതിയായ ഭദ്രം പ്ലസിലെ ചെക്ക് കൈമാറി

വ്യാപാരി വ്യവസായി ഏകോപന സമിതി പദ്ധതിയായ ഭദ്രം പ്ലസിലെ ചെക്ക് കൈമാറി

68

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മങ്ങാട് യൂണിറ്റില്‍ കുടുംബ സുരക്ഷാ പദ്ധതിയായ ഭദ്രം പ്ലസിലെ 5 ലക്ഷം രൂപയുടെ ചെക്ക് വ്യാപാരിയുടെ കുടുംബത്തിന് കുന്നംകുളം നിയോജകമണ്ഡലം ജനറല്‍ കണ്‍വീനറും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ സോണി സകറിയ കൈമാറി. വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ജില്ലാ സെക്രട്ടറിയും കുന്നംകുളം നിയോജകമണ്ഡലം ട്രഷററുമായ ജിനീഷ് തെക്കേക്കര, യൂണിറ്റ് പ്രസിഡണ്ട് വിനോദ് കെ വി , യൂണിറ്റ് ജനറല്‍ സെക്രട്ടറി എം. എസ് വിഷ്ണു ഭാരതീയന്‍, യൂണിറ്റ് ട്രഷറര്‍ രാജഗോപാല്‍, പോര്‍ക്കുളം പഞ്ചായത്ത് മെമ്പര്‍ രജനി പ്രേമന്‍ , ചിറക്കല്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി മോണ്‍സി എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!