വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷിക യോഗവും തെരഞ്ഞെടുപ്പും

184

വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പിലാവ് യൂണിറ്റ് വാര്‍ഷിക യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ.ടി ജോര്‍ജുകുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം സമിതി മണ്ഡലം കണ്‍വീനര്‍ സോണി സക്കറിയ ഉദ്ഘാടനം ചെയ്തു. ചര്‍ച്ചയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യൂണിറ്റ് പ്രസിഡണ്ടായി കെ. എച്ച് ഷാജിയെയും, സെക്രട്ടറിയായി യൂനസ് ഒറുവിൽനെയും, ഖജാന്‍ജിയായി അബ്ദുല്‍ ഗനിയെയും തെരഞ്ഞെടുത്തു. സമിതി അംഗങ്ങളായ കെ. ബി ശ്രീകാന്ത്, ഡോക്ടര്‍ ജോയ്, തോമസ്, രഞ്ജി , എം പി ഫൈസല്‍, അലി എന്നിവര്‍ സംസാരിച്ചു.