വ്യാപാരഭവന്‍ ഒന്നാം വാര്‍ഷികാഘോഷവും ത്രിതല പഞ്ചായത്തംഗങ്ങള്‍ക്ക് സ്വീകരണവും നല്‍കി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്നിത്തടം യൂണിറ്റ് വ്യാപാരഭവന്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ത്രിതല പഞ്ചായത്തംഗങ്ങള്‍ക്ക് സ്വീകരണവും, യൂണിറ്റ് അംഗത്തിന് ഭദ്രം പ്ലസ് മരണാനന്തര സഹായവും നല്‍കി. വ്യാപാരികള്‍ക്ക് ഭീഷണിയായ വഴിയോര കച്ചവടം നിയന്ത്രിക്കുക, റോഡ് വികസനത്തിന്റെ പേരില്‍ സ്ഥാപനം നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് കിഫ്ബി പറഞ്ഞ നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിന്ന് ഇടപ്പെടുക, വ്യാപാരഭവനിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച മെമ്മോറണ്ടം വ്യാപാരികള്‍ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ഏകോപന സമിതി സംസ്ഥാന കൗണ്‍സില്‍ അംഗം സോണി സക്കറിയ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.കെ ജോഷി അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT