കഴിഞ്ഞ ദിവസങ്ങളിലായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടര്‍ന്ന് ആളൂര്‍ ചിറക്കാവ് ക്ഷേത്രത്തില്‍ വെള്ളം കയറി. ക്ഷേത്രത്തിനകത്ത് രണ്ടടിയിലേറെ ഉയരത്തിലാണ് വെള്ളം കയറിയിട്ടുള്ളത്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള താഴെക്കാവിലും വെള്ളം കയറിയ സ്ഥിതിയാണുള്ളത്.
പാടശേഖരത്തിന് മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ എല്ലാ വര്‍ഷക്കാലങ്ങളിലും വെള്ളം കയറുന്നത് പതിവാണ്. മഴ തുടര്‍ന്നാല്‍ ക്ഷേത്രത്തിലെയും താഴെക്കാവിലെയും പൂജകര്‍മ്മങ്ങള്‍ മുടങ്ങുന്ന സാഹചര്യമാണുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കര്‍ക്കിടക മാസത്തില്‍ ക്ഷേത്രത്തില്‍ പ്രധാന ചടങ്ങുകള്‍ നടക്കേണ്ട ഘട്ടത്തിലാണ്, വെള്ളം കയറി, നിത്യപൂജകളടക്കം മുടങ്ങുന്ന സാഹചര്യമുണ്ടായിരിക്കുന്നത്.