24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Punnayurkulam വയനാട്ടിലെ കുട്ടികള്‍ക്കായി വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി സ്‌ക്കൂളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സ്‌നേഹദീപം തെളിയിച്ചു

വയനാട്ടിലെ കുട്ടികള്‍ക്കായി വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി സ്‌ക്കൂളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സ്‌നേഹദീപം തെളിയിച്ചു

33

ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞ കുട്ടികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും , ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളോടുള്ള സ്‌നേഹവും പിന്തുണയും അറിയിക്കുന്നതിനുമായി വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി സ്‌കൂളിലെ അധ്യാപകരും, കുട്ടികളും ഒത്തു ചേര്‍ന്ന് സ്‌നേഹ ദീപം തെളിയിച്ചു. ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഭാഗമായിട്ടാണ് വിദ്യാലയത്തില്‍ സ്‌നേഹദീപം തെളിച്ചത്. ഹെഡ്മാസ്റ്റര്‍ ജിയോ ജോര്‍ജ്ജും, അധ്യാപകരും ചേര്‍ന്ന് ദീപം തെളിയിച്ച് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി.അധ്യാപകരായ എ.എ. സിസി , വിന്‍സി ജോസ്, വി ഫ്‌ളെമി, സി പ്രസാദ്, എന്‍ ജോളി ജോസ് , സി ജി മിനി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!