24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Chavakkad ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു

വയനാട് പ്രകൃതി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.വി യൂസുഫ് അലിയുടെ അധ്യക്ഷതയില്‍ നടന്ന പ്രാര്‍ത്ഥന സദസ്സില്‍ ഡിസിസി സെക്രട്ടറി കെ.ഡി വീരമണി, കെ നവാസ്, കെ.വി ഷാനവാസ്, ഷോബി ഫ്രാന്‍സിസ്, ടി.എച്ച് റഹീം, സി. മുസ്താഖ് അലി, സി.കെ ബാലകൃഷ്ണന്‍, അക്ബര്‍ ചേറ്റുവ തുടങ്ങിയവര്‍ സംസാരിച്ചു. താലൂക് ഓഫീസ് പരിസരത്ത് കയ്യില്‍ മെഴുകുതിരിയുമായാണ് മരണപെട്ടവര്‍ക്ക് പ്രണാമമര്‍പ്പിച്ചത്.

ADVERTISEMENT
error: Content is protected !!