ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ ജാഥക്ക് സ്വീകരണം നല്‍കി

‘തോല്‍പ്പിച്ചാല്‍ നിലവാരം കൂടുമോ’ -ഗുണമേന്മയുള്ള വിദ്യാഭ്യാസം, കുട്ടികളുടെ അവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥക്ക് കുന്നംകുളത്ത് സ്വീകരണം നല്‍കി. പഴയ ബസ്സ്റ്റാന്റിന് എതിര്‍വശത്തെ ടാക്‌സി പാര്‍ക്കില്‍ നടന്ന ജാഥ സ്വീകരണ യോഗത്തില്‍ കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാവുമ്പായി ബാലകൃഷ്ണന്‍ ജാഥ വിശദീകരണം നടത്തി.  നവംബര്‍ 14 ന് കാസര്‍കോട് നിന്ന് ആരംഭിച്ച ജാഥ ഡിസംബര്‍ 10 ന് തിരുവനന്തപുരത്ത് സമാപിക്കും.

 

ADVERTISEMENT