വഖഫ് നിയമ ഭേദഗതി ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയായ ജെ പി സി യെ നോക്കുകുത്തിയാക്കി മാറ്റി സംഘപരിവാര്‍ കൊണ്ടുവന്ന വഖഫ് ബില്ലിനെതിരായി വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പെരുമ്പിലാവ് ടൗണില്‍ വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി കുന്ദംകുളം മണ്ഡലം പ്രസിഡന്റ് പി.എ. ബദറുദീന്‍ ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ അനീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷെമീറനാസര്‍, കമ്മറ്റി അംഗങ്ങളായ സറീന നജീബ് , ആസിയ അനീസ് , എന്‍. കെ മൊയ്തീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Perumpilavu വഖഫ് ബില്ലിനെതിരായി വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു