25.3 C
Kunnamkulam
Tuesday, August 25, 2026
Home Bureaus Perumpilavu യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

225

പെരുമ്പിലാവില്‍ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആല്‍ത്തറ കൊടമുക്ക് തലപ്പിള്ളി പറമ്പില്‍ സജീവിന്റെ ഭാര്യ 33 വയസ്സുള്ള ആതിരയാണ് മരിച്ചത്. എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആതിരയെ ജോലികഴിഞ്ഞ് വരേണ്ട സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് രാത്രി പതിനൊന്നു മണിയോടെ പൂയംകുളത്തിന് സമീപം ആതിരയുടെ സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

ADVERTISEMENT
error: Content is protected !!