വേള്‍ഡ് ഹാര്‍ട്ട് ഡേയുടെ ഭാഗമായി കുന്നംകുളം മലങ്കര മെഡിക്കല്‍ ആശുപത്രി നഴ്‌സിംഗ് സ്റ്റാഫ് , നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍മാര്‍ മറ്റ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ദിനാചരണം നടത്തി. ആശുപത്രിയില്‍ നിന്നും ആരംഭിച്ച റാലി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ ആശുപത്രി സെക്രട്ടറി ശ്രീ. കെ.പി. സേക്‌സണ്‍, ട്രഷറര്‍ മോണ്‍സി
അബ്രഹാം, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. അമല്‍ പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡി ക്‌സണ്‍സി.എസ്., , കൗണ്‍സിലര്‍ ഷാജി ആലിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. കുന്നംകുളം മുനിസിപ്പല്‍ ബസ്സ് സ്റ്റാന്റില്‍ ഇതോടനുബന്ധിച്ച് നഴ്‌സിംഗ് വിദ്യാര്‍ത്ഥി കളുടെ ഒരു ഫ്‌ലാഷ് മോബും ഉണ്ടായിരുന്നു.



