ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് മന്ദലാംകുന്ന് ജി.എഫ്.യു.പി. സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ കത്തെഴുത്തിന്റെ പ്രാധാന്യവും തപാല്‍ സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധവും വളര്‍ത്തുന്നതിനായി കത്തുകള്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ദേശീയതല ‘ഡാക് അഖര്‍’ കത്തെഴുത്ത് മത്സരവും ഒരുക്കി.
പോസ്റ്റ് ഓഫീസില്‍ ഉപയോഗിക്കുന്ന യഥാര്‍ത്ഥ പോസ്റ്റ് ബോക്‌സ് വിദ്യാലയത്തില്‍ എത്തിച്ചാണ് കുട്ടികള്‍ക്ക് കത്തുകള്‍ നിക്ഷേപിക്കാനുള്ള അവസരമൊരുക്കിയത്.ഇന്ത്യന്‍ തപാല്‍ വകുപ്പ് സംഘടിപ്പിച്ച ‘ഡാക് അഖര്‍’ ദേശീയതല കത്തെഴുത്ത് മത്സരത്തില്‍ അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ‘ഭൂമിദേവിക്ക് ഒരു കത്ത്: പ്രകൃതിയെ സംരക്ഷിക്കുമെന്ന എന്റെ പ്രതിജ്ഞ’ എന്നതായിരുന്നു മത്സരവിഷയം.പി.ടി.എ. പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് , ഗുരുവായൂര്‍ സബ് ഡിവിഷന്‍ തപാല്‍ വകുപ്പ് പി.എ. ജിജി, മെയില്‍ ഓവര്‍സിയര്‍ സുരേഷ് കുമാര്‍, തുടഹ്ങിയവര്‍ സംസാരിച്ചു.



