യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഞമനേങ്ങാട് യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോത്തയില്‍ ശിവദാസന്‍ മകന്‍ 22 വയസുള്ള വിഷ്ണുവാണ് തൂങ്ങി മരിച്ചത്. ഞമനേങ്ങാട് സെന്ററിലെ ബന്ധുവീട്ടിലെ കിടപ്പു മുറിയില്‍ ശനിയാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
തുളസിയാണ് മാതാവ്. ഗായത്രി സഹോദരിയാണ്.

ADVERTISEMENT