24.4 C
Kunnamkulam
Friday, July 24, 2026
Home Bureaus Erumapetty 80 കാരിയുടെ സ്വര്‍ണ്ണ മാല കവര്‍ന്ന സംഭവം ;യുവാവ് അറസ്റ്റില്‍

80 കാരിയുടെ സ്വര്‍ണ്ണ മാല കവര്‍ന്ന സംഭവം ;യുവാവ് അറസ്റ്റില്‍

 

എരുമപ്പെട്ടിയില്‍ തനിച്ച് താമസിക്കുന്ന 80 കാരിയുടെ സ്വര്‍ണ്ണ മാല കവര്‍ന്ന സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി സ്വദേശിയായ എലിക്കോടന്‍പറമ്പില്‍ ദില്‍ജിത്ത് (36)ആണ് പിടിയിലായത്. കരിയന്നൂര്‍ അണ്ടേക്കാട്ട് പീടികയില്‍ ബീവാത്തുവിന്റെ മൂന്ന് പവ്വന്‍ തൂക്കം വരുന്ന മാലയാണ് യുവാവ് കവര്‍ന്നത്. കഴിഞ്ഞ 12-ാം തിയ്യതിയാണ് കവര്‍ച്ച നടന്നത്. പകല്‍ സമയത്ത് വീട്ടിലേക്ക് കയറിയ മോഷ്ടാവ് കട്ടിലില്‍ കിടക്കുകയായിരുന്ന ബീവാത്തുവിന്റെ കഴുത്തില്‍ പിടിച്ച് മാല ഊരിയെടുക്കുകയായിരുന്നു. കയ്യിലെ മോതിരവും ഊരിയെടുക്കുവാന്‍ ശ്രമിച്ചു. പിടിവലിയില്‍ മോഷ്ടാവ് ബീവാത്തുവിന്റെ കൈ പിടിച്ച് തിരിച്ചതിനെ തുടര്‍ന്ന് വിരലുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മകന്‍ മരിച്ചതിനുശേഷം ഇവര്‍ തനിച്ചാണ് താമസിക്കുന്നത്.. പ്രദേശത്തെ വീടുകളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായത്.

ADVERTISEMENT
error: Content is protected !!