സക്കാത്ത് സെമിനാര്‍ സംഘടിപ്പിച്ചു

സംഘടിത സക്കാത്ത് സാമൂഹിക അഭിവൃദ്ധിയെ ബലപ്പെടുത്തുമെന്നും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കും എന്നും ഇത്തിഹാദുല്‍ ഉലമ കേരള സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് പ്രസിഡണ്ടുമായ സമീര്‍ കാളികാവ് അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കുന്നംകുളം ഏരിയ കമ്മിറ്റിയും ബൈത്തു സക്കാത്ത് കേരള പെരുമ്പിലാവ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച സക്കാത്ത് സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. . സക്കാത്ത് അതിന്റെ രൂപത്തില്‍ നടക്കുകയാണെങ്കില്‍ ദാരിദ്ര്യം ഇല്ലായ്മ ചെയ്യുവാനും നാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിക്കും. കേവലം നാണയത്തുട്ടുകള്‍ അല്ല സക്കാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അളവ് നോക്കി സക്കാത്ത് കൊടുക്കുന്ന സംവിധാനം നിലവില്‍ വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വര്‍ണ്ണത്തിന് വില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സക്കാത്തിന്റെ അളവിന്റെ അടിസ്ഥാനമായി നിശ്ചയിക്കേണ്ടത് വെള്ളിയാണെന്നും ആധുനിക ഫത് വ വിശദീകരിച്ചുകൊണ്ട് അദ്ദേഹം നിര്‍ദ്ദേശിച്ചുജമാഅത്തെ ഇസ്ലാമിക് കുന്നംകുളം ഏരിയ പ്രസിഡണ്ട് പി മുനീര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.അനീസുദ്ദീന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് പട്ടിശ്ശേരി നന്ദിയും പറഞ്ഞു

ADVERTISEMENT