29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam മാറഞ്ചേരി ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ക്ലാസ് മുറിയുടെ ഉദ്ഘാടനം നടത്തി

മാറഞ്ചേരി ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ക്ലാസ് മുറിയുടെ ഉദ്ഘാടനം നടത്തി

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈറിന്റെ അധ്യക്ഷതയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ് ഉദ്ഘാടനം നിര്‍വഹിച്ചു. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ജില്ലയിലെ കൂടുതല്‍ വിദ്യാര്‍ത്ഥികലുള്ള സ്‌കൂള്‍ എന്ന നിലയില്‍ ഭരണ സമതി കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും, മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താനുള്ള പുതിയ കര്‍മ്മ പദ്ധതികള്‍ക്കു രൂപം നല്‍കിയിട്ടുണ്ടെന്നും പസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹസീസ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുഹറ ഉസ്മാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!