ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.

32

ക്ഷീര വികസന വകുപ്പിന്റെയും വേലൂര്‍- കുറുമാല്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷീര സംഘത്തില്‍ വച്ച് ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. അതോടൊപ്പം ക്ഷീര കര്‍ഷകരുടെ മക്കളില്‍ എസ് എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയം ലഭിച്ചവര്‍ക്ക് അനുമോദിക്കലും രക്ഷിതാക്കളെ പൊന്നാട അണിയിച്ച് ആദരിക്കലും നടത്തി. .വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വേലൂര്‍ കുറുമാല്‍ ക്ഷീര സംഘം പ്രസിഡന്റ് മോഹനന്‍ കെ എ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ സി ജെ ജാസ്മിന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ഹീര സുരേഷ് എന്നിവര്‍ വിഷയാവതരണം നടത്തി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്വപ്ന റഷീദ്, വാര്‍ഡ് മെമ്പര്‍ സി ഡി സൈമണ്‍, ക്ഷീരസംഘം കമ്മിറ്റി മെമ്പര്‍ സണ്ണി സി ടി , സെക്രട്ടറി ബിജു പി പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു