ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നടന്നു.

മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ 122മത് ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായുള്ള ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നടന്നു. വ്യാഴം, വെള്ളി,ശനി ദിവസങ്ങളില്‍ ആണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.വ്യാഴാഴ്ച്ച വൈകീട്ട് 6 മണിക്ക് സന്ധ്യാ നമസ്‌ക്കാരത്തിനുശേഷം വികാരി ഫാ.സക്കറിയ കൊള്ളന്നൂര്‍ പള്ളിയിലെ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍ഹിച്ചു. വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന, വൈകീട്ട് 6 മണിക്ക് മരത്തംക്കോട് സ്‌കൂള്‍ കുരിശു പള്ളിയില്‍ നിന്ന് പരിശുദ്ധ പരുമല തിരുമേനിയുടെ ഛായാപട ഘോഷയാത്രയും തുടര്‍ന്ന് സന്ധ്യാ നമസ്‌ക്കാരം, പള്ളിക്കു ചുറ്റും പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയും തുടര്‍ന്ന് വിവിധ ആഘോഷ കമ്മറ്റികളുടെ പെരുന്നാള്‍ എഴുന്നള്ളിപ്പും ഉണ്ടായിരിക്കും .
നവംബര്‍ 2 ന് രാവിലെ 7.30ന് പ്രഭാത നമസ്‌ക്കാരം 8.30ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, ധൂപ പ്രാര്‍ത്ഥന എന്നിവയും തുടര്‍ന്ന് പെരുന്നാള്‍ ആഘോഷ കമ്മറ്റികളുടെ പെരുന്നാള്‍ എഴുന്നള്ളിപ്പും വൈകീട്ട് അങ്ങാടി ചുറ്റിയുള്ള കൊടിയും കുരിശും പൊതുസദ്യയും ഉണ്ടാകും. ശേഷം വിരുന്നും ഉണ്ടായിരിക്കും.

ADVERTISEMENT
Malaya Image 1

Post 3 Image