മരത്തംകോട് മിനി പെരുന്നാള്‍ കാണാനെത്തിയ കുടുംബത്തെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി 11.30 യോടെയായിരുന്നു സംഭവം. മരത്തംകോട് പള്ളിക്ക് മുന്‍പിലെ ഐഫ സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ കുടുംബം സഞ്ചരിച്ച കാര്‍ പാര്‍ക്ക് ചെയ്തതോടെ സ്ഥാപനത്തിനു മുന്‍പില്‍ ഉണ്ടായിരുന്ന മദ്യലഹരിയിലായിരുന്ന യുവാക്കളാണ് കുടുംബത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടതെന്നു പറയുന്നു. കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മൂന്നു യുവാക്കളെയാണ് മൂന്നുപേര്‍ സംഘം ചേര്‍ന്ന് ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവരോടൊപ്പമുള്ള സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റതായാണ് വിവരം. പരിക്കേറ്റവര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ADVERTISEMENT