സ്ത്രീകള്‍ക്ക് ആര്‍ത്തവകാല ശുചിത്വം ഉറപ്പു വരുത്തുന്നതിനായി മെന്‍സ്ട്രല്‍ കപ്പുകളുമായി വേലൂര്‍ പഞ്ചായത്ത്

69

പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കപ്പുകള്‍ വിതരണം ചെയ്തത്. കുടുബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പദ്ധതിയുടെ വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി നിര്‍വഹിച്ചു. വാര്‍ഡു മെമ്പര്‍മാരായ ബിന്ദു ശര്‍മ്മ, വിജിനി ഗോപി, ശുഭ അനില്‍കുമാര്‍, സ്വപ്നരാമചന്ദ്രന്‍ , വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രീ മെഡിക്കല്‍ ഓഫിസര്‍ ഡോ.ബി.ദീപ എന്നിവര്‍ പങ്കെടുത്തു. ഡോ.റിനു ആര്‍. ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സെടുത്തു. തുടര്‍ന്ന് വാര്‍ഡുതലത്തില്‍ മെന്‍സ്ട്രല്‍ കപ്പ് വിതരണം നടന്നു.