26.2 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

65

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനുശേഷം തിരിച്ചെത്തിയ പത്തോളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഓഫീസിന് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ പൊന്നാടയണിയിച്ച് റോസാപ്പൂ നല്‍കി സ്വീകരിച്ചു. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സിആര്‍ സന്തോഷ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍, കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്‍, കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് മണികണ്ഠന്‍, മലങ്കര ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡിക്‌സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT
error: Content is protected !!