30.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Perumpilavu കടവല്ലൂര്‍ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2025- 26 സാമ്പത്തിക വര്‍ഷത്തെ കരട് പദ്ധതിരേഖ പ്രകാശനം...

കടവല്ലൂര്‍ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2025- 26 സാമ്പത്തിക വര്‍ഷത്തെ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. 

കടവല്ലൂര്‍ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2025- 26 സാമ്പത്തിക വര്‍ഷത്തെ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു.  പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡന്റ് സി. എ ഫൗസിയയുടെ അദ്ധ്യക്ഷതയില്‍ നടന്ന വികസന സെമിനാറില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍ കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മം വേണുഗോപാലിനു നല്‍കി കൊണ്ട് ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പത്മം വേണുഗോപാല്‍ മുഖ്യ അതിഥിയായി. പഞ്ചായത്ത്
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രഭാത് മുല്ലപ്പിള്ളി, ജയകുമാര്‍ പൂളക്കല്‍, ബിന്ദു ധര്‍മ്മന്‍, പ്രതിപക്ഷ പ്രതിനിധി രാജേഷ്, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീജ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!