നാല് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരണം നടത്തിയിരുന്ന പഴഞ്ഞി ക്ഷീരോത്പാദക സഹകരണ സംഘം സി.പി.എം. നേതൃത്വത്തിലുള്ള പഴഞ്ഞി ക്ഷീരവികസന സംരക്ഷണ സമിതി പിടിച്ചെടുത്തു. എട്ടംഗ ഭരണ സമിതിയില്‍ 5 സീറ്റ് നേടിയാണ് വിജയം നേടിയത്. ബിജെപി രണ്ട് സീറ്റില്‍ വിജയിച്ചു, ഇതില്‍ ഒരു സീറ്റില്‍ വോട്ടു നില സിപിഎമ്മുമായി തുല്യതയില്‍ വന്നതിനാല്‍ നറുക്കെടുപ്പിലൂടെയാണ് വിജയം. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതനും വിജയിച്ചു.സി.പി.എം. സ്ഥാനാര്‍ത്ഥിയായിരുന്ന പവിന്‍ എം.എസ്. നേരത്തെ എതിരില്ലാതെ വിജയിച്ചിരുന്നു. വി.കെ.ചന്ദ്രന്‍, ടി.കെ.ജനാര്‍ദ്ദനന്‍ , എ.കെ.പുഷ്പരാജന്‍, കെ.കെ.ശാന്ത എന്നിവരാണ് തിരഞ്ഞെടുപ്പിലൂടെ വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥികള്‍. ഫലപ്രഖ്യാപനത്തിനുശേഷം വിജയിച്ചവരെ ഹാരം അര്‍പ്പിച്ച് സ്വീകരിച്ച് ആഹ്ലാദ പ്രകടനം നടത്തി.
ADVERTISEMENT