Advertisement

Advertisement

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് ഒറ്റുകൊടുത്ത കേന്ദ്ര മന്ത്രിസഭയുടെ  തീരുമാനം പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച് എന്‍സിപി കുന്നംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.കുന്നംകുളം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പില്‍നടന്ന പ്രതിഷേധ ധര്‍ണ
എന്‍ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എ.കെ പ്രസന്നകുമാര്‍ അദ്ധ്യക്ഷനായിരുന്നു.
നാഷ്ണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് എം പത്മിനി ടീച്ചര്‍, എന്‍ സി.പി സംസ്ഥാന നിര്‍വാഹ സമതി അംഗം ഇ.എന്‍ ദിനമണി, നേതാക്കളായ എം.സി അപ്പു, ജയന്‍ തെക്കേപ്പുറം എന്നിവര്‍ പങ്കെടുത്തു.