28.5 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Kunnamkulam പിതാവ് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു

പിതാവ് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു

(പ്രതീകാത്മക ചിത്രം)

ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ ഇരയായ ഏഴ് വയസ്സുകാരി ഋതിക മരിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് പുലര്‍ച്ചെ 2:15-ഓടെയാണ് അന്ത്യം സംഭവിച്ചത്. സംഭവത്തില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി മുത്തു പോലീസ് പിടിയിലാണ്.
ആറ് വയസ്സുള്ള മകള്‍ റിഥിക, ഏഴ് വയസ്സുള്ള മകന്‍ റിഥിന്‍ എന്നിവര്‍ക്കാണ് മുത്തു എലിവിഷം നല്‍കിയത്. ഇതിന് പിന്നാലെ ഇയാള്‍ സ്വയം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട മുത്തുവിനെ ചൊവ്വാഴ്ച വീണ്ടും പിടികൂടുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!