29.4 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Velur കെ.എസ്.എസ്.പി.യു മുണ്ടത്തിക്കോട് യൂണിറ്റ് കുടുംബ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു

കെ.എസ്.എസ്.പി.യു മുണ്ടത്തിക്കോട് യൂണിറ്റ് കുടുംബ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുണ്ടത്തിക്കോട് യൂണിറ്റ് കുടുംബ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 3-ാമത് പെരിങ്ങണ്ടൂര്‍ – അമ്പലപുരം സബ് യൂണിറ്റ് കുടുംബ സംഗമം ഗുരുമന്ദിരത്തില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് സെക്രട്ടറി പി കെ സജീവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജൂ മാരാത്ത് അധ്യക്ഷത വഹിച്ചു. പെന്‍ഷന്‍ സംബന്ധിച്ച് മുന്‍ ബ്ലോക്ക് പ്രസിഡന്റ് എം കെ മുഹമ്മദ്കുട്ടി ഹാജിയാര്‍ വിശദീകരിച്ചു. സംസ്ഥാന കൗണ്‍സിലര്‍ ടി ടി ബേബി, പി ഗംഗാധരന്‍ മാസ്റ്റര്‍, സെക്രട്ടറി വി.എസ് ഗോവിന്ദസ്വാമി, ട്രഷറര്‍ സി.എല്‍ പിയുസ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!