27.1 C
Kunnamkulam
Thursday, August 6, 2026
Home Bureaus Erumapetty ബസും ബുള്ളറ്റും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് സാരമായി പരിക്കേറ്റു

ബസും ബുള്ളറ്റും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് സാരമായി പരിക്കേറ്റു

എരുമപ്പെട്ടി മങ്ങാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് സാരമായി പരിക്കേറ്റു. മുള്ളൂര്‍ക്കര സ്വദേശി കൊരപ്പനാലുക്കല്‍ സുഹൈലിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാവിലെ 8.30 ഓടെ മങ്ങാട് ചാത്തന്‍കുളം റോഡ് വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. വരവൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ബുള്ളറ്റും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ സുഹൈലിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിത്തടം ചിറമനേങ്ങാട് റോയല്‍ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ഥിയാണ് സുഹൈല്‍.

ADVERTISEMENT
error: Content is protected !!