32.7 C
Kunnamkulam
Thursday, September 10, 2026
Home Bureaus Velur മുണ്ടത്തിക്കോട് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മുണ്ടത്തിക്കോട് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

107

മുണ്ടത്തിക്കോട് എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടുകൂടി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രമണി പ്രേമദാസന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കോഡിനേറ്റര്‍ പ്രതീഷ് എം. വി, എന്‍എസ്എസ് കരയോഗം പ്രസിഡണ്ട് രാജു മാരാത്ത് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളേജ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ നിത്യ എം ബൈജുവിന്റെ സാന്നിധ്യത്തില്‍ 130 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. നൂറോളം പേര്‍ രക്തം ദാനം ചെയ്തു. പ്രിന്‍സിപ്പല്‍ ജി പി ശ്രെയസ് സ്വാഗതവും എന്‍.എസ്.എസ് കോഡിനേറ്റര്‍ ഡോക്ടര്‍ രോഹിണി നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!