മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ കേരളപ്പിറവിയോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തി. ഖത്തര്‍ അല്‍ വകറ എക്‌സ്‌പോര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ക്യു ഐ എഫ് എഫ് പ്രസിഡന്റ് ഷറഫ് പി ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി ജി ലാല്‍മോന്‍ അധ്യക്ഷത വഹിച്ചു. പി എം ഷംസുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ പ്രദേശത്തെ യുവ ഐ ടി സംരംഭകന്‍ ഷാബില്‍ അലിയെ ആദരിച്ചു. സംഘടനയുടെ പ്രധാന ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഭാഗമായ സാന്ത്വനം പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനം അബ്ദുള്ള തെരുവത്ത് നിര്‍വഹിച്ചു. തുടര്‍ന്ന് കുട്ടികളുടെയും, സംഘടന അംഗങ്ങളുടെയും കലാ കായിക മത്സരങ്ങളും ഉണ്ടായി. വിജയികള്‍ക്കുള്ള സമാനദാനം രക്ഷാധികാരി മുജീബ് കിഴക്കൂട്ട് പ്രസിഡന്റ് വി ജി ലാല്‍മോന്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിഷാദ് ഹൈദരാലി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ കേരളപ്പിറവി ആഘോഷിച്ചു
ADVERTISEMENT