വേലൂര്‍ മണിമലര്‍ക്കാവ് ദേവീക്ഷേത്രത്തിലെ കളമെഴുത്ത് പാട്ടിന് തുടക്കമായി

വേലൂര്‍ മണിമലര്‍ക്കാവ് ദേവീക്ഷേത്രത്തിലെ കളമെഴുത്ത് പാട്ടിന് തുടക്കമായി. 24-ാം തിയതിവരെയാണ് ചടങ്ങുകള്‍ നടക്കുക. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ കൂറയിടല്‍ ചടങ്ങ് നടന്നു. മേല്‍ശാന്തി വൈകുണ്ഡം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജ ഉണ്ടായി. പൈങ്കുളം സജീവ് കുറുപ്പാണ് കളമെഴുത്ത് പാട്ടിന് കാര്‍മികത്വം വഹിക്കുന്നത്. കളമെഴുത്ത് ദിവസങ്ങളില്‍ ദേവിയുടെ വ്യത്യസ്ത രൂപങ്ങള്‍ വരച്ച് പൂജ ചെയ്തതിനു ശേഷം പാട്ടുപാടി നൃത്തത്തോടു കൂടിയാണ് കളം മായ്ക്കുക. എല്ലാ ദിവസവും വൈകീട്ട് 5:30 മുതല്‍ 7.30 വരെയാണ് കളം പൂജയും കളം പാട്ടും നടക്കുക. നവംബര്‍ 24 ഞായറാഴ്ച്ച താലപ്പൊലിയോടെ കളമെഴുത്തുപാട്ട് കാലം കൂടും. കളമെഴുത്തിന്റെ ഭാഗമായി നടത്തിവരാറുള്ള ക്ഷേത്ര പാലകന്റെ നടക്കല്‍ നാളികേരമുടക്കല്‍ ശനിയാഴ്ച വൈകീട്ട് 7 30 ന് നടക്കും ക്ഷേത്രം ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്, പ്രസിഡന്റ് ശിവരാമന്‍ തെക്കൂട്ട്, സെക്രട്ടറി സുജീഷ് അരുവാത്തോട്ടില്‍, ജനറല്‍ കണ്‍വീനര്‍ മനോജ് പെരുവഴിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും