26.2 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Kunnamkulam ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഷട്ടില്‍ കോര്‍ട്ടും പവലിയനും തുറന്നു

ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഷട്ടില്‍ കോര്‍ട്ടും പവലിയനും തുറന്നു

107

പഠനത്തോടൊപ്പം കായികമായും മുന്നേറുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ഷട്ടില്‍ കോര്‍ട്ടും, പവലിയനും തുറന്നു. മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഒ.ഐ.സിയുടേയും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.എല്‍ ജോഷിയുടേയും നേതൃത്വത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം റോയ് തങ്കച്ചന്‍ നിര്‍വ്വഹിച്ചു. കേരള സ്റ്റേറ്റ് സ്‌കൂള്‍ ഗെയിംസ് 2024-25 സബ് ജൂനിയര്‍ ഗേള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജേതാക്കളും ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായ മീനാക്ഷി വി.എസ്, അന്ന കാതറിന്‍, അല്‍സിയ എം.വി എന്നിവരുടെ പ്രകടനവും ഉണ്ടായി. അദ്ധ്യാപകരായ ഫാസില്‍ ബാപ്പു, ജിഷ്ണു വി.എം, കോളേജ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി സയന സന്തോഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!