24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Kunnamkulam കുന്നംകുളം കിഴക്കേ പുത്തന്‍പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു

കുന്നംകുളം കിഴക്കേ പുത്തന്‍പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു

112

കുന്നംകുളം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കിഴക്കേ പുത്തന്‍പള്ളിയില്‍ സഭ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ മലങ്കര മെത്രാപ്പോലീത്തയുടെ 208-ാം ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടായിരുന്നു പെരുന്നാള്‍ ആഘോഷം. ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ഞായറാഴ്ച്ച രാവിലെ ഫാ.പീറ്റര്‍ കാക്കശ്ശേരിയുടെ മുഖ്യകാര്‍മികത്തില്‍ വി.കുര്‍ബ്ബാന ഉണ്ടായി. വൈകീട്ട് പള്ളിയില്‍ സന്ധ്യാനമസ്‌ക്കാരം, തുടര്‍ന്ന് വാദ്യമേളത്തോടെ അങ്ങാടി ചുറ്റിയുള്ള പ്രദഷിണവും നടന്നു. പെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച രാവിലെ 7ന് പ്രഭാത നമസ്‌ക്കാരം 8ന് ഫാ.ടി.സി ജെയ്ക്കബിന്റെ മുഖ്യകാര്‍മികത്തില്‍ വി.കുര്‍ബ്ബാന എന്നിവ ഉണ്ടായി. വൈകീട്ട് കൊടിയും സ്ലീബായുമേന്തിയുള്ള പ്രദക്ഷിണയും ആശിര്‍വ്വാദവും ശേഷം നേര്‍ച്ച സദ്യവിതരണവും നടക്കും. ക്രമീകരണങ്ങള്‍ക്ക് കൈസ്ഥാനി സി.ജെ. വര്‍ഗീസ്, വികാരി ഫാ.ടി.സി ജെയ്ക്കബ്, സെക്രട്ടറി പി.സി. റെജി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!