വേലൂര്‍ ചുങ്കം ചിന്താവേദി വായനശാലയുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യ സംഘടിപ്പിച്ചു

വേലൂര്‍ ചുങ്കം ചിന്താവേദി വായനശാലയുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യ സംഘടിപ്പിച്ചു. ചെയര്‍മാന്‍ ഡോ. സി.എഫ്. ജോണ്‍ ജോഫി അദ്ധ്യക്ഷത വഹിച്ചു. സിനിമാ നാടക അഭിനേത്രി സുജാത ജനനേത്രി ‘ അവള്‍ നിലാവായിരുന്നു ‘എന്ന ഏകപാത്രലഘുനാടകം അവതരിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തിന്റെ നാടകാവിഷ്‌കാരം കാണികളുടെ ശ്രദ്ധപിടിച്ചുപറ്റി. മജീഷ്യന്‍ വി.കെ. സുരേഷ് അന്ധവിശ്വാസത്തിനെതിരെ എന്ന പ്രമേയത്തില്‍ മാജിക് അവതരിപ്പിച്ചു. പി.ആര്‍. അനന്തകൃഷ്ണന്‍ , ടി.കെ സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT