എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്‌ക്കൂളിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമില്ല. കുന്നംകുളം ഗവ. അന്ധവിദ്യാലയത്തില്‍ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റേഡിയോകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ഫൗസിയ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സാന്റി ഡേവീഡ്, പി.കെ.സി. റാജുദ്ധീന്‍ , ഷാജിന, ഷീജ തുടങ്ങി അദ്ധ്യാപകര്‍ക്കൊപ്പം അമ്പതോളം വിദ്യാര്‍ത്ഥികളും പങ്കെടുത്തു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ ജോഷി ജോര്‍ജ് സന്ദേശം നല്‍കി. കലാപരിപാടികളും ഉണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ഫൗസീന ടീച്ചര്‍ , റിട്ടയേര്‍ഡ് അധ്യാപകന്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.