26.4 C
Kunnamkulam
Saturday, September 19, 2026
Home Bureaus Guruvayur താമരയൂര്‍ താഴിശ്ശേരി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി

താമരയൂര്‍ താഴിശ്ശേരി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി

57

ഗുരുവായൂര്‍ താമരയൂര്‍ താഴിശ്ശേരി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. പുലര്‍ച്ചെ അഞ്ചിന് നിര്‍മാല്യം, തുടര്‍ന്ന് വാകചാര്‍ത്ത്, ഗണപതിഹവനം, ഉഷപൂജ, കലശപൂജ, നവകാഭിഷേകം, പഞ്ചഗവ്യം, തുടങ്ങിയവ നടന്നു. രാവിലെ എട്ടിന് വാദ്യഘോഷങ്ങളോടെ ബ്രഹ്‌മകലശം എഴുന്നള്ളിപ്പ്, തുടര്‍ന്ന് അഭിഷേകമുണ്ടായി. 9ന് ശീവേലി എഴുന്നള്ളിപ്പ് ആരംഭിച്ചു. ഉച്ചതിരിഞ്ഞ് പഞ്ചവാദ്യം , മേളം, വൈകിട്ട് കനലാട്ടതിനു ശേഷം വിവിധ ഉത്സവാഘോഷങ്ങള്‍ ക്ഷേത്രമുറ്റത്തെത്തും. രാത്രി അത്താഴ പൂജയ്ക്ക് ശേഷം ഡബിള്‍ തായമ്പക ഉണ്ടാകും. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിന് ചെണ്ടമേളത്തിന്റെയും താലങ്ങളുടെയും അകമ്പടിയോടെ പാല്‍ക്കുടം എഴുന്നള്ളിക്കും. തുടര്‍ന്ന് വടക്കും വാതില്‍ക്കല്‍ ഗുരുതിയ്ക്ക് ശേഷം ഉത്സവ ആഘോഷത്തിന് കൊടിയിറങ്ങും.

ADVERTISEMENT
error: Content is protected !!