25.3 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam കൃഷി നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കൃഷി നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് ഷൂട്ടിംഗില്‍ പ്രത്യേക പരിശീലനം നേടിയ സംഗീതിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. ബുധനാഴ്ച്ച രാത്രിയോടെയാണ് പന്നികളെ പിടികൂടാന്‍ ആരംഭിച്ചത്. കാണിയാമ്പല്‍,നെഹ്‌റു നഗര്‍, ആര്‍ത്താറ്റ്, ചീരംകുളം എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് 14 കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി തവണ കര്‍ഷകര്‍ കുന്നംകുളം നഗരസഭയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ഭാഗത്തുനിന്നുള്ള നടപടി. കൗണ്‍സിലര്‍മാരായ ലബീബ് ഹസന്‍, സുനില്‍കുമാര്‍, ഷബീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ പിടികൂടിയത്. പിടികൂടിയ കാട്ടുപന്നികളെ ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!