26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam കല്ലഴി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം തിങ്കളാഴ്ച

കല്ലഴി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം തിങ്കളാഴ്ച

97

ചൊവ്വന്നൂര്‍ ശ്രീ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ വിഷ്ണു ഭഗവാന്റെ പ്രതിഷ്ഠാദിനം നാളെ (തിങ്കളാഴ്ച) ആഘോഷിക്കും. പുലര്‍ച്ചെ 5.30 ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷ പൂജ, നവകാഭിഷേകം, പഞ്ചഗവ്യാഭിഷേകം, കളഭ ചാര്‍ത്ത് തുടങ്ങി പ്രധാന ചടങ്ങുകള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് ചതു:ശത പായസം നിവേദ്യം, കാഴ്ച ശീവേലി എന്നിവയും ഉണ്ടാകും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കക്കാട് വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, കേളി, തായമ്പക, പഞ്ചവാദ്യം തുടങ്ങിയ പരിപാടികളും അപ്പം, അട നിവേദ്യവും ഉണ്ടാകും..

ADVERTISEMENT
error: Content is protected !!