26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Erumapetty അടാട്ട്കുന്ന് നഗറില്‍ ഒരു കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

അടാട്ട്കുന്ന് നഗറില്‍ ഒരു കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

99

വരവൂര്‍ പഞ്ചായത്തിലെ അടാട്ട്കുന്ന് നഗറില്‍ നടത്തുന്ന ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ആലത്തൂര്‍ എം.പി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകളുടെ പുനരുദ്ധാരണം, റോഡുകളുടെ നവീകരണം, കാന നിര്‍മ്മാണം, കിണര്‍ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. വരവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത അധ്യക്ഷയായി. ജപ്പാനില്‍ നടക്കുന്ന വേള്‍ഡ് വോളിബോള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ നേടിയ രഞ്ജിത് കൃഷ്ണന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ അമ്മത്തില്‍ മനോഹരന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ എ.എം. സതീദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സി.വി ശ്രീജ പദ്ധതി വിശദീകരണം നടത്തി. എസ്.സി, എസ്.ടി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ യു.ആര്‍.പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബാബു, ജില്ലാ പഞ്ചായത്ത് അംഗം പി.സാബിറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.ജി ദീപു പ്രസാദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.കെ.യശോദമണി, ടി.എ.ഹിദായത്ത്, വിമല പ്രഹ്ലാദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പ്രീതി, പഞ്ചായത്ത് അംഗം കെ. സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!