30.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Kunnamkulam കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളില്‍ കൃഷി വിളവെടുപ്പ് നടത്തി

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളില്‍ കൃഷി വിളവെടുപ്പ് നടത്തി

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളില്‍ കുട്ടികളുടെ കൃഷി വിളവെടുപ്പ് നടത്തി. സ്‌കൂള്‍ തുറന്ന സമയത്ത് നട്ട ചീരതൈകളാണ് വിളവെടുത്തത്. മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും കര്‍ഷകനുമായ ബാലാജി എം പാലിശ്ശേരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷിയോട് താത്പര്യം കാണിച്ചു മുന്‍പോട്ട് വന്ന വിദ്യാര്‍ത്ഥികളെയും അതിനു പ്രോത്സാഹനം നല്‍കുന്ന മാനേജ്‌മെന്റിനെയും അദ്ദേഹം അഭിനന്ദിച്ചു. കൃഷിയുടെ മഹത്വത്തെ കുറിച്ചും താന്‍ അനുവര്‍ത്തിച്ചു വരുന്ന കൃഷി രീതികളെപ്പറ്റിയും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. അടുത്ത കൃഷിക്കുള്ള വിത്തുകളും കുട്ടികള്‍ ഇതിനോടൊപ്പം വിതച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഓ ഐ സി, പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഓ ഐ സി, അധ്യാപിക സിനി സി സാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT
error: Content is protected !!