24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu അക്കിക്കാവ് പഴഞ്ഞി ഹൈടെക് റോഡില്‍ ജലവിതരണ പൈപ്പ് പൊട്ടി

അക്കിക്കാവ് പഴഞ്ഞി ഹൈടെക് റോഡില്‍ ജലവിതരണ പൈപ്പ് പൊട്ടി

അക്കിക്കാവ് പഴഞ്ഞി ഹൈട്ക് റോഡില്‍ ജലവിതരണ പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി നടത്തിയ ഭാഗത്തു വീണ്ടും പൈപ്പ് പൊട്ടി. ഒരു മാസത്തോളമായി ഈ ഭാഗത്ത് റോഡ് ഇടിഞ്ഞു താഴുന്ന പ്രശ്‌നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പൈപ്പ് പൊട്ടി ശുദ്ധജലം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങി.സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കു മൂലം ചരക്കു ലോറികള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ പഴഞ്ഞി വഴിയാണു പോകുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങളുടെ ബാഹുല്യമാണു റോഡു തകരാന്‍ കാരണമായത്.

ഒരു കോടി രൂപ ചെലവിട്ട് അത്യാധുനിക രീതിയില്‍ നിര്‍മിച്ചതാണ് അക്കിക്കാവ് പഴഞ്ഞി റോഡ്. നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനകം തന്നെ കുടിവെള്ള പൈപ്പ് പൊട്ടി റോഡു പൊളിച്ചിരുന്നു. റോഡിന്റെ അടിഭാഗത്തുകൂടി പോകുന്ന പൈപ്പുകള്‍ റോഡരികിലേക്കു മാറ്റി സ്ഥാപിക്കാതെയാണ് അന്നു പണി പൂര്‍ത്തിയാക്കിയിരുന്നത്.

ADVERTISEMENT
error: Content is protected !!