26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ തോണി മറിഞ്ഞ് 2 യുവാക്കള്‍ മുങ്ങി മരിച്ചു

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ തോണി മറിഞ്ഞ് 2 യുവാക്കള്‍ മുങ്ങി മരിച്ചു

128

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ തോണി മറിഞ്ഞ് 2 യുവാക്കള്‍ മുങ്ങി മരിച്ചു. ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി കിഴക്കേതില്‍ റഫീക്കിന്റെ മകന്‍ 23 വയസുള്ള ആഷിക്ക്, ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി മേച്ചിനാത്ത് കരുണാകരന്റെ മകന്‍ 23 വയസുള്ള സച്ചിന്‍ എന്നിവരാണ് മരിച്ചത്. ചിയ്യാനൂര്‍ സ്വദേശി 26 വയസുള്ള പ്രസാദിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിയിട്ട് 5 മണിയോടെയാണ് അപകടം. സുഹൃത്തുക്കളായ മൂന്ന് പേരും കൂടി തോണിയെടുത്ത് കായലില്‍ ഇറങ്ങിയതായിരുന്നു. താഴ്ചയുള്ള ഭാഗത്ത് എത്തിയതോടെ തോണി മറിഞ്ഞാണ് അപകടം. ചതുപ്പ് നിറഞ്ഞ ഭാഗത്ത് നീന്താന്‍ കഴിയാതെ മൂവരും മുങ്ങി താഴുകയായിരുന്നു.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രസാദിനെ കണ്ടെത്തി രക്ഷപ്പെടുത്തി കരക്ക് കയറ്റിയെങ്കിലും ആഷിക്കിനെയും,സച്ചിനെയും കണ്ടെത്താനായില്ല.ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ തിങ്കളാഴ്ച കാലത്ത് നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. മരിച്ച ആഷിക്ക് വെല്‍ഡിങ് ജോലിക്കാരനും .സച്ചിന്‍ ചങ്ങരംകുളത്ത് ബേക്കറി ജീവനക്കാരനുമാണ്.

ADVERTISEMENT
error: Content is protected !!