31.2 C
Kunnamkulam
Thursday, September 10, 2026
Home Bureaus Chavakkad ബി.എസ്.സി ഇലക്ട്രോണിക്‌സില്‍ അഞ്ചാം റാങ്ക് നേടിയ അബു ഫാരിഹിനെ ആദരിച്ചു

ബി.എസ്.സി ഇലക്ട്രോണിക്‌സില്‍ അഞ്ചാം റാങ്ക് നേടിയ അബു ഫാരിഹിനെ ആദരിച്ചു

57

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എസ്.സി ഇലക്ട്രോണിക്‌സില്‍ അഞ്ചാം റാങ്ക് നേടിയ പുതുക്കാട് പ്രചോതി നികേതന്‍ കോളേജ് വിദ്യാര്‍ത്ഥി അബു ഫാരിഹിനെ ചാവക്കാട് നഗരസഭ ആദരിച്ചു. മണത്തല പണിക്കവീട്ടില്‍ ഫിറോസ്, വാഹിദ ദമ്പതികളുടെ മകനാണ് അബു ഫാരിഹ്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ആദരിച്ചു. ചാവക്കാട് നഗരസഭ മുന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ എച്ച് സലാം, എ എ മഹേന്ദ്രന്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ കലാം കാനാംപുള്ളി, ഡിവൈഎഫ്‌ഐ മണത്തല മേഖല ജോയിന്‍ സെക്രെട്ടറി എം എച്ച് ഷലീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ അബു ഫാരിഹിന്റെ മാതാപിതാക്കളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!