24.8 C
Kunnamkulam
Saturday, July 25, 2026
Home Bureaus Punnayurkulam ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് വീണു

ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് വീണു

ശക്തമായ കാറ്റിലും മഴയിലും പരൂരില്‍ ഓട് വീട് തകര്‍ന്നു വീണു. തോട്ടുപുറത്ത് പരേതനായ അപ്പുണ്ണി ഭാര്യ തങ്കമണിയുടെ ഓടിട്ട വീടാണ് തകര്‍ന്നുവീണത്.  വീട്ടുകാര്‍ നേരത്തെ താമസം ബന്ധുവീടുകളിലേക്ക് മാറിയതിഞ്ഞാല്‍ അപകടം ഒഴിവായി. കിടപ്പ് മുറിയും അടുക്കളയും ഉള്‍പ്പെടുന്ന വീടിന്റെ ഭാഗമാണ് പൂര്‍ണമായും തകര്‍ന്ന് വീണത്. ലൈഫില്‍ പദ്ധതിയില്‍

ഉള്‍പ്പെട്ടതിഞ്ഞാലും സാമ്പത്തിക ബുദ്ധിമുട്ട് കുടുംബത്തിന് ഉള്ളതിഞ്ഞാലും വീട് പുതുക്കി പണിയുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ലൈഫ് ഫണ്ട് ഇതുവരെയും പാസ്സായിട്ടില്ല. പഴയ ഡിഇഒ സ്ഥലം മാറിപോയതും കെ സ്മാര്‍ട്ട് സംവിധാനം ഉണ്ടായതുമാണ് ഫണ്ട് കിട്ടാന്‍ താമസിക്കുന്നത് എന്നാണ് പഞ്ചായത്ത് അധികൃതരില്‍ നിന്ന് കിട്ടിയ വിവരം. പുന്നയൂര്‍ക്കുളം പഞ്ചായത്ത്, വില്ലേജ് എന്നിവിടങ്ങളിലേക്ക് പരാതി കൊടുത്തതായി വീട്ടുകാര്‍ പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!