25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu സുമനസുകളുടെ സഹായത്തിന് കാത്തു നില്‍ക്കാതെ പ്രശാന്ത്കുമാര്‍ യാത്രയായി.

സുമനസുകളുടെ സഹായത്തിന് കാത്തു നില്‍ക്കാതെ പ്രശാന്ത്കുമാര്‍ യാത്രയായി.

291

കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പോര്‍ക്കുളം കൊങ്ങണൂര്‍
കല്ലായില്‍ 53 വയസുള്ള പ്രശാന്ത്കുമാറാണ് ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികില്‍സ സഹായ സമിതി രൂപീകരിച്ചിരുന്നു.മകന്‍ വിവേകിന്റെ കരള്‍ മാറ്റി വെക്കാനുള്ള ഒരുക്കത്തിലായിരുന്നു.ഇതിനായി കക്ഷിഭേദമെന്യേ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ചികിത്സാ സഹായ സമിതി രുപീകരിച്ചിരുന്നു. ചികില്‍സയ്ക്കുള്ള 45 ലക്ഷം സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പ്രശാന്ത് കുമാറിന്റെ മരണ വാര്‍ത്തയെത്തിയത്. ഇതോടെ നാടാകെ ദുഖത്തിലായി. ധന്യയാണ് പ്രശാന്ത് കുമാറിന്റെ ഭാര്യ. വിവേക്, വിസ്മയ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് കോട്ടപ്പടി വാതക ശ്മശാനത്തില്‍ നടക്കും.

ADVERTISEMENT
error: Content is protected !!